Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Female Journalists

വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേരേ ലൈം​ഗി​കാ​തി​ക്ര​മം: ഡ​ൽ​ഹി പൊലിസി​നെ​തി​രാ​യ പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ ഡ​ൽ​ഹി പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ ശ​നി​യാ​ഴ്ച ന​ട​ന്ന പ്ര​തി​ഷേ​ധം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മൂ​ന്ന് വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് അ​തി​ക്ര​മം നേ​രി​ട്ട​ത്. നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണ​ത്തി​നാ​യാ​ണു കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു വി​ട്ട​തെ​ന്നാ​ണ് ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

അ​സി. പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രേ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ന​ൽ​കി​യ പ​രാ​തി സ്വീ​ക​രി​ക്കാ​നോ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​നോ പൊ​ലി​സ് ത​യാ​റാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചി​രു​ന്നു.ഉ​പ​രോ​ധ​ത്തി​നു പി​ന്തു​ണ​യു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്, ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ളും സ്റ്റേ​ഷ​നു​മു​ന്നി​ലെ​ത്തി.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ്ര​തി​ഷേ​ധം വീ​ണ്ടും ശ​ക്ത​മാ​യ​തോ​ടെ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി മ​റ്റു ര​ണ്ട് വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഒ​രു​കൂ​ട്ടം വി​ദ്യാ​ർ​ഥി​നി​ക​ളും രം​ഗ​ത്തെ​ത്തി. ത​ങ്ങ​ൾ​ക്കും സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യെ​ന്ന് ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി. ആം ​ആ​ദ്മി പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സൗ​ര​ഭ് ഭ​ര​ദ്വാ​ജ്, സി​പി​എം നേ​താ​വ് വൃ​ന്ദ കാ​രാ​ട്ട്, സി​ജെ​പി വ​ക്താ​വ് സൗ​ര​ഭ് ദാ​സ്, എ​സ്എ​ഫ്ഐ നേ​താ​വ് ഐ​ഷി ഘോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​ക്ഷോ​ഭ​ക​ർ​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധം ക​ന​ത്തു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നു രാ​ഹു​ൽ ഗാ​ന്ധി

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ ഈ ​അ​തി​ക്ര​മ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.
സ്ത്രീ​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട പൊ​ലി​സ് ത​ന്നെ അ​വ​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്ന ഭ​യാ​ന​ക​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി എം​പി കു​റ്റ​പ്പെ​ടു​ത്തി.


ഒ​രു ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ സ്വാ​ഭാ​വി​ക​വ​ത്ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഭ​യ​മി​ല്ലാ​തെ ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​സ് കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ നി​ഷ്പ​ക്ഷ​മാ​യ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡ​ൽ​ഹി യൂ​ണി​യ​ൻ ഓ​ഫ് ജേ​ർണ​ലി​സ്റ്റ്സും കേ​ര​ള യൂ​ണി​യ​ൻ ഓ​ഫ് വ​ർ​ക്കിം​ഗ് ജേ​ർണ​ലി​സ്റ്റ്സും (ഡ​ൽ​ഹി ഘ​ട​കം) ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up